THOUGHTS FLASH:
**** .LSA യുടെ അവകാശ സംരക്ഷണ പദ യാത്ര സെപ്റ്റംബര്‍ 17 മുതല്‍ വിവിധ ഡിപ്പാര്‍ട്ട്മെന്‍റ്കളിലൂടെ .****

Sunday, September 15, 2013

എല്‍ എസ് എ യുടെ പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം ജസ്റ്റിസ് ബി അമാനുള്ള നിര്‍വഹിച്ചു

കവരത്തി (06/09/13) :
                                   

എല്‍ എസ് എ യുടെ നവീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടനം എല്‍ എസ് എ സ്ഥാപക കനവീനരും പ്രഥമ ജനറല്‍ സെക്രെടറിയുമായിരുന്ന ജസ്റ്റിസ് ബി അമാനുള്ള നിര്‍വഹിച്ചു . ചടങ്ങില്‍ മുന്‍ എല്‍ എസ് എ നേതാക്കളും പ്രമുഖ രാഷ്ട്രീയക്കാരും നാട്ടുകാരും പങ്കെടുത്തു.

LSA അമിനി ഓഫീസിന്‍റെ ഉദ്ഘാടനം ശ്രീ എം എ റിസാല്‍ നിര്‍വഹിച്ചു


അമിനി (08/09/2013):
                                  LSA അമിനി ഓഫീസിന്‍റെ ഉദ്ഘാടനം പ്രസിഡന്റ് ശ്രീ എം എ റിസാല്‍ നിര്‍വഹിച്ചു.ജനറല്‍ സെക്രട്ടറി സബീഹ് അമാനും, മറ്റു എല്‍ എസ് എ പ്രവര്‍ത്തകരും പങ്കെടുത്തു.

അവകാശ സംരക്ഷണ പദ യാത്ര സെപ്റ്റംബര്‍ 17 മുതല്‍


Sunday, May 19, 2013

ലക്ഷദ്വീപിൽ ബോട്ടപകടം : 5 മരണം

കടമത്ത്( 18-05-13)  : ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം അഞ്ച് പേര്‍ മരിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയില്‍. .സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ബോട്ടില്‍ 27 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. 21 പേരെ രക്ഷപ്പെടുത്തി. കടമത്ത് ദ്വീപില്‍ രാവിലെ 9.30നാണ് സംഭവം. അല്‍ അമീന്‍ എന്ന സ്വകാര്യ ബോട്ടാണ് മുങ്ങിയത്.

മൂസ(45), മുഹമ്മദ് കോയ(50), സൈനബി(52) എന്നിവരും അഞ്ച് വയസ്സില്‍ താഴെയുള്ള 2 കുട്ടികളുമാണ് മരിച്ചത്.അമിനി ദ്വീപില്‍ നിന്ന് കടമത്ത് ദ്വീപിലേക്ക് വരുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്, 

>കടമത്ത് ബോട്ടപകടത്തിൽ  പെട്ട് മരണപെട്ടവരുടെ കുടുംബങ്ങൾക്കും പരിക്ക് പറ്റിയവർക്കും ഉടൻ  തന്നെ എം പി യും അട്മിനിസ്ട്രഷനും ധനസഹായം പ്രഖ്യാപിക്കുക .
>ബോട്ടപകടങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷ നടപടികൾ കൈക്കൊള്ളുക .. LSA CC


Sunday, April 28, 2013

വായ് മൂടിക്കെട്ടി പ്രതിഷേധം


കവരത്തി: Secretariat Office നു മുമ്പില്‍ LSA വിദ്യാര്‍ഥികള്‍ വായ് മൂടിക്കെട്ടി പ്രതിഷേധം നടത്തി . ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണം എന്ന ആവശ്യവുമായാണ്‌ LSA മാര്‍ച്ച് നടത്തിയത്‌.........-..........................///,മാര്‍ച്ചില്‍ പ്രസിഡന്റ് റിസാല്‍ , Gen :Secretary സബീഹ് അമാന്‍, Treasurer തവ്ഫീക്‌ Ex : പ്രസിഡന്റ് ചെറിയകോയ എന്നിവരും മറ്റു LSA പ്രവര്‍ത്തകരും പങ്കെടുത്തു..

Tuesday, April 23, 2013

LSA യുടെ പ്രതിഷേധം!!!!

 
 
> മദ്യ ലോബികളെ നിയമത്തിന്‍ മുമ്പില്‍ ഉടന്‍ കൊണ്ട്‌ വരിക!
>മദ്യ നിയമം പരിഷ്കരിക്കുക.
>പോലീസ് 30 ആക്ട് പിന്‍വലിക്കുക.

>നീതി
നടപ്പിലാക്കുക ,തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു  LSA  ഇന്നു (23/04/2013)  SP ഓഫ്ഫീസെ'ലേക്ക് പ്രൊടെസ്ട് മാര്‍ച്ച് നടത്തി.
കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ്‌ ഒരു പോലീസ് ആഫീസര് ടേ പേരില്‍ ഹെലികാപ്ടര് ല് വന്ന മദ്യo അടങ്ങുന്ന ബോക്സ്‌   വന്നതാണു മാര്‍ച്ച് നടത്താന്‍ കാരണം .
LSA പ്രെസിഡന്റ് MA Rizal ,മാര്ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും GEN: Secretary Sabeeh Aman ആശംസ അര്പ്പിക്കുകയും LSA മുന്‍ പ്രെസിഡന്റ് Cheriyakoya യും , Executive members ഉം സംസാരിക്കുകയും ചെയ്തു..

Saturday, April 13, 2013

LSA യുടെ തലയില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി
LSA യുടെ സമര ഫലമായി ITI വിദ്യര്‍ഥികളുഡേ സ്കോളര്‍ഷിപ് വര്‍ധിപ്പിച്ചു.2013 ഫെബ്രുവരീ യില്‍ LSA നടത്തിയ സമരത്തിലാണ്‌ സ്കോളര്‍ഷിപ് വര്‍ധിപ്പിച്ചത്‌.ലക്ഷദ്വീപിന്റെ മണ്ണില്‍ LSA എന്ത്‌  ചെയ്യുന്നു എന്നതിനുള്ള മറുപടി കൂടിയാണ് ഈ നേട്ടം.

വ്യത്യസ്ത സമര മുഖവുമായി LSA

സ്കോളര്‍ഷിപ് വര്‍ധന , രിക്രൂട്മെന്റ് റൂള്‍ മാറ്റ്ല്‍ എന്നീ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിക്കൊണ്ട് LSA ഉടന്‍ സമരം നടത്തും. LSA CC

Monday, February 11, 2013

കല്‍പേനി യില്‍ ചരിത്ര മെഴുതി എല്‍.എസ്.എ

                       കല്‍പേനി  യില്‍ ചരിത്ര മെഴുതി  എല്‍.എസ്.എ 
കല്‍പേനി :    എല്‍.എസ്.എ-യുടെ  42 -)0 വാര്‍ഷികവും 13 -)0 അഖില ദ്വീപ്‌ മഹാ  സമ്മേളനവും കഴിഞ്ഞ ഡിസംബര്‍ 26, 27 തിയതികളില്‍ കല്‍പേനിയില്‍ വെച്ച് നടന്നു സംഘടന യുടെ ചരിത്രം തന്നെ മാറ്റി മറിച്ച  സമ്മേളനമായിരുന്നു 


സ്ഥാപക നേതാവിന്‍റെ നാട് കൂടിയായ കല്‍പേനിയില്‍ നടന്നത് 26 -)0 തിയതി  രാവിലെ ഡോ കെ .കെ  മുഹമ്മദ്‌ കോയ യുടെ ഖബര്‍ സിയാറത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ വിവിധ ദ്വീപുകളില്‍ നിന്നുമായി അഞ്ഞൂറോളം പ്രധിനിധികള്‍ പങ്കെടുത്തിരുന്നു.. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം എന്‍.സി.പി പ്രസിഡന്റ്‌ ശ്രീ കുന്നാംകലം പൂക്കോയ തങ്ങള്‍ നിര്‍വഹിച്ചു
     എല്‍.എസ്.എ-യുടെ  മുന്‍കാല നേതാക്കന്മാരായ ശ്രീ എ. കുഞ്ഞിക്കോയ തങ്ങള്‍ , പി.കിടാവ് കെ.പി ചെറിയ കോയ അഡ്വ പി.കെ.സലിം,
 ടി. ചെറിയ കോയ പി.എ.യഫ് സൈനുദ്ധീന്‍, ഡോ കോയയുടെ പുത്രന്‍ ഡോ മുഹമ്മദ്‌ സ്വാദിഖ് കല്‍ പേനി പഞ്ചായത്ത് ചെയര്‍പേഴ്സന്‍ ശ്രീ എ.സി കാസിമിക്കോയ എന്‍.വൈ.സി സ്റ്റേറ്റ് പ്രസിഡന്റ്‌ ടി.പി അബ്ദുല്‍ റസാക്ക് കടമത്ത് എന്‍.വൈ.സി നേതാവ് ഷാജഹാന്‍ തുടങ്ങിയ പ്രമുഖര്‍ 2 ദിവസത്തെ പൊതുയോഗ പരിപാടികളില്‍ സംബന്ധിച്ചു...........
                    സമ്മേളനത്തോട് അനുബന്ധിച്ച് എല്‍.എസ്.എ-യുടെ  വാര്‍ഷിക മാഗസിന്‍ '' ഇരമ്പല്‍'' -ന്‍റെ പ്രകാശനം മുന്‍ പ്രസിഡന്റ്‌ ശ്രീ ;പി കിടാവ് നിര്‍വഹിച്ചു.... പൂര്‍വ നേത്ര്‍ സംഗമം ചരിത്ര ചിത്ര രേഖാ പ്രദര്‍ശനം ക്ലീനിംഗ് ക്യാംബ് , സംഘടന ക്ലാസ് , വ്യക്തിത്വ വികസന ക്ലാസ് , ശക്തി പ്രകടനം , വന്‍കരയില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാരുടെയും ദ്വീപിലെ കൊച്ചു കലാകാരന്മാരുടെയും കലാ പരിപാടികളും സമ്മേളനത്തിന് മാറ്റ് കൂട്ടി.......
                          സമ്മേളന ത്തിന്‍റെ സുപ്രധാന ജനറല്‍ ബോഡിയില്‍ 500-ഓളം  വിദ്യാര്‍ഥി കള്‍ പങ്കെടുത്തത് സംഘടനയുടെ ശക്തി വിളിച്ചോതുന്നു... ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് സംഘടനയുടെ 2012 -2013 കാലയളവിലേക്കുള്ള സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു  അതോടൊപ്പം ബ്ലഡ്‌ ഡോണേസ് ഫോറം , സ്റ്റുഡന്‍സ് തോട്ട്സ് എഡിറ്റോറിയല്‍ ബോര്‍ഡ് എന്നിവ പരിഷ്ക്കരിക്കുകയും കാന്‍സര്‍ റിലീഫ് ഫോറം എന്നാ പേരില്‍ ലക്ഷദ്വീപിലെ കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിന് വേണ്ടി ഒരു പുതിയ സെല്‍ ആരംഭിക്കുകയും ചെയ്തു .. ലക്ഷദ്വീപ് വിദ്യാര്‍ഥി കളുടെ സ്കോളര്‍ഷിപ്പ്‌ വര്‍ധിപ്പിക്കാനും മറ്റ് അവകാശങ്ങള്‍ നേടിയെടുക്കാനും വേണ്ട സമര മുറകളുമായി സംഘടന മുന്നോട്ട് പോകും എന്നാ പ്രതിജ്ഞ എടുത്തു കൊണ്ടാണ് സമ്മേളനത്തിന് തിരശീല വീണത്‌ ... സ്ഥാപക നേതാവിന്‍റെ മണ്ണില്‍ വെച്ച് നടന്ന ഈ സമ്മേളനം എല്‍ എസ് എ വിദ്യാര്‍ഥി കളില്‍ വലിയ രീതിയിലുള്ള ആവേശവുംഉണര്‍വ്വ് മാണ്‌ണ്ടാക്കിയത് 
Sunday, February 10, 2013

ആള്‍കേരളാ ഇന്റര്‍ കോളേജ് ഷട്ടില്‍ ബാഡ്മിന്റണില്‍ ദ്വീപിന് തിളക്കംആള്‍കേരളാ ഇന്റര്‍ കോളേജ് ഷട്ടില്‍ ബാഡ്മിന്റണില്‍ ദ്വീപിന് തിളക്കം
 കൊച്ചി-  All Kerala Inter College ന്റെ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ദ്വീപിന് തിളക്കമാര്‍ന്ന വിജയം. അല്‍-അസ്ഹര്‍ ട്രൈനിങ്ങ് കോളേജ് തൊടുപുഴ യെ പ്രതിനിധീകരിച്ച് കളിച്ച ദ്വീപുകാരായ സബീഹ് അമാനും മുഹമ്മദ് സലീമിനു മാണ് മെന്‍സ് ഡബിള്‍സില്‍ ഒന്നാം സ്ഥാനം ലഭിച്ചത്.

Saturday, October 6, 2012

ആദ്യ ഹജ്ജ് സംഘം ബേപ്പൂര്‍ എത്തി :


                                           ആന്ത്രോത്ത്,കവരത്തി, കല്പെനി എന്നീ ദ്വീപുകളില്‍ നിന്നുള്ള ഹാജിമാര്‍ ബേപ്പൂരില്‍ എത്തി.ഹാജിമാര്‍ക്ക് ഉജ്ജ്വല സ്വീകരണം നല്‍കിയ  LSA വോളണ്ടിയര്‍ മാര്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിക്കൊണ്ട് പരിപാടിയില്‍ സജീവ  സാന്നിധ്യമായി .

Wednesday, October 3, 2012

ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസ് ലോഗോ പ്രകാശനവും ബ്ലോഗ് ഉത്ഘാടനവും നിര്‍വ്വഹിച്ചു.

അഗത്തി(01.10.2012): ഈ മാസം 6 മുതല്‍ 16 വരെ നടത്തപ്പെടുന്ന 2012-13 വര്‍ഷത്തെ ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസ് ലോഗോ പ്രകാശനം ചെയര്‍പേഴ്സണ്‍ ശ്രീമതി.പി.പി.ഉമ്മുല്‍ കുലുസും, ബ്ലോഗ് ഉത്ഘാടനം ശ്രീ.രാധാചരണ്‍, Joint Secretary, Health & Director RGSH ഉം നിര്‍വ്വഹിച്ചു. ചടങ്ങിന് പ്രിന്‍സിപ്പാള്‍ ശ്രീ.ബി.ബി.മുഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ടി.പി.ബീഗം റസീന തയ്യാറാക്കിയ ലോഗോയാണ് തിരെഞ്ഞടുത്തത്. ആകെ 130 ഓളം വിദ്യാര്‍ത്ഥികള്‍ ലോഗോ മത്സരത്തില്‍ പങ്കെടുത്തു. AHM ശ്രീ.മുഹമ്മദ്.എ നന്ദി പ്രകാശിപ്പിച്ചു. ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന്‍റെ സ്കോറുകള്‍ തത്സമയം ബ്ലോഗിലും (www.lsg2012agatti.blogspot.com) ഫെയ്സ് ബുക്കിലും(Lakshadweep School Games) ലഭ്യമാകും.

സന്ദര്‍ശിച്ചു :

LSA സെന്‍ട്രല്‍ കമ്മിറ്റി, തിരുവനന്തപുരം  യുനിവേര്‍സിറ്റി യിലെ മെന്‍സ് & വിമെന്‍സ് ഹോസ്റ്റല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ്‌ എന്നിവ  സന്ദര്‍ശിച് വിധ്യാര്തികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചിലത് അവിടെ വെച്ച തന്നെ പരിഹാരം കാണുകയും ബാക്കിയുള്ളവ യെജുകെഷന്‍ ഓഫീസറോട് വിളിച്ചു സംസാരിക്കുകയും, പ്രശ്നങ്ങള്‍  പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തു .